നീതിക്കായുള്ള പോരാട്ടത്തിന് എട്ടു വർഷം; 'അവൾക്കൊപ്പം' കാമ്പയിനുമായി ഡബ്ല്യു.സി.സി


ഷീബ വിജയൻ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ എട്ടാം വാർഷികത്തിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (WCC). കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 'അവൾക്കൊപ്പം' എന്ന പേരിൽ മെഴുകുതിരി തെളിക്കൽ ചടങ്ങുകൾ സംഘടിപ്പിക്കും. 2017 ഫെബ്രുവരി 17-ന് നടന്ന ദാരുണമായ സംഭവത്തിനെതിരെ സധൈര്യം പോരാടിയ അതിജീവിതയോടുള്ള ആദരസൂചകമായാണ് പരിപാടി. ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കി മാറ്റുന്ന പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ സംഘടന വഹിച്ച പങ്ക് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിച്ചു.

article-image

sfdfsdggf

You might also like

  • NEC

Most Viewed