നവകേരള സർവേ റദ്ദാക്കിയത് സർക്കാരിന്റെ കരണത്തേറ്റ അടി: രമേശ് ചെന്നിത്തല
ഷീബ വിജയൻ
കൊല്ലം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റ് വിഹിതമോ ധനകാര്യ അനുമതിയോ ഇല്ലാതെ പൊതുഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് നാണംകെട്ട പരിപാടിയാണെന്നും ചെന്നിത്തല പരിഹസിച്ചു.
ആഗോള അയ്യപ്പ സംഗമത്തിലെ തട്ടിപ്പിന് നേതൃത്വം നൽകിയത് ദേവസ്വം മന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കുമെന്നും ഇടതുപക്ഷത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി പേർ യുഡിഎഫിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
saASESEASWWAEQW


