വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മനുഷ്യ അസ്ഥികൂടം; എരുമപ്പെട്ടിയിൽ പോലീസ് അന്വേഷണം


ഷീബ വിജയൻ
എരുമപ്പെട്ടി ചിറമനേങ്ങാട് നെല്ലിക്കുന്നിലെ ഒരു വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആൾതാമസമില്ലാത്ത വീടിന്റെ അറ്റകുറ്റപ്പണികൾക്കിടയിൽ അടുക്കളയുടെ തറയ്ക്കടിയിൽ നിന്നാണ് അസ്ഥികൾ ലഭിച്ചത്. അസ്ഥികൂടത്തോടൊപ്പമുള്ള തുണികൾ സ്ത്രീയുടേതാണെന്ന് കരുതുന്നു. മൂന്ന് വർഷം മുമ്പ് ഈ വീട്ടിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തെയും പിന്നീട് താമസിച്ച ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.

article-image

xzcxzcxzxz

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed