ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്തു


ഷീബ വിജയൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രേഖകളൊന്നും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിലവിൽ നിർദ്ദേശമില്ലെന്നും ജയറാം കൂട്ടിച്ചേർത്തു.

article-image

assddsadsasad

You might also like

  • NEC

Most Viewed