പാകിസ്താനിൽ ബസ്സും വാനും കൂട്ടിയിടിച്ച് വൻ അപകടം; അത്‌ലറ്റുകളടക്കം 15 മരണം
ഷീബ വിജയൻ
ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിലെ അത്‌ലറ്റുകളാണ്. ബുധനാഴ്ച അഡ്ഡ ഫഖീർ ദി കുല്ലി മേഖലയിൽ അത്‌ലറ്റുകൾ സഞ്ചരിച്ചിരുന്ന ബസ്സും എതിരെ വന്ന വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. 25 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
adefsadsfdsa