അയ്യപ്പസംഗമത്തിന്റെ പേരിൽ വൻ തട്ടിപ്പ്; സർക്കാരിനെതിരെ വി.ഡി സതീശൻ


ഷീബ വിജയൻ
പാലക്കാട്: ശബരിമല അയ്യപ്പസംഗമത്തിന്റെ മറവിൽ സർക്കാർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. വെറും 600 പേർ മാത്രം പങ്കെടുത്ത പരിപാടിയിൽ 3000 പേർക്ക് പ്രഭാതഭക്ഷണവും, 4000 പേർക്ക് ഉച്ചഭക്ഷണവും, 5000 പേർക്ക് അത്താഴവും നൽകിയെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നാണ് ആരോപണം. ഫ്ലക്സുകളിൽ അയ്യപ്പനേക്കാൾ വലിപ്പത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം വെച്ചതിനെയും സതീശൻ പരിഹസിച്ചു. സ്പോൺസർഷിപ്പ് വഴിയടക്കം ലഭിച്ച തുകയുടെ കണക്ക് പുറത്തുവിടാൻ ദേവസ്വം മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

article-image

fgjghjghjk

You might also like

  • NEC

Most Viewed