രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി


ഷീബ വിജയൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. എംഎൽഎയുടെ സ്വാധീനം ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും ഹോം സ്റ്റേയിൽ കൊണ്ടുപോയും വീട്ടിൽ അതിക്രമിച്ചു കയറിയും ഉപദ്രവിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി.

പരാതിക്കാരിയുടെ വൈദ്യപരിശോധനയും പൂർത്തിയായിട്ടുണ്ട്. മുൻപ് നൽകിയ പരാതി വ്യാജമാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞതിനാലാണ് നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. കേസിൽ രാഹുലിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

article-image

FXFCXCV

You might also like

  • NEC

Most Viewed