നവകേരള സർവേ നിയമവിരുദ്ധം; റദ്ദാക്കി ഹൈക്കോടതി


ഷീബ വിജയൻ
സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. മതിയായ ബജറ്റ് വിഹിതമോ ധനകാര്യ അനുമതിയോ ഇല്ലാതെ രാഷ്ട്രീയ പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. 20 കോടി രൂപ ചിലവിൽ ലക്ഷക്കണക്കിന് വീടുകളിൽ നിന്ന് വിവരശേഖരണം നടത്താനായിരുന്നു സർക്കാർ പദ്ധതി. എന്നാൽ ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ച് കെ.എസ്.യു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ വിധി.

article-image

asdfdsfgfgd

You might also like

  • NEC

Most Viewed