തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു; പുതുതലമുറയ്ക്കായി വഴിമാറുന്നെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
ഷീബ വിജയൻ
തിരുവനന്തപുരം: സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ തുടരുമെങ്കിലും ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചു. പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചിറ്റൂർ മണ്ഡലത്തിൽ അനുയോജ്യനായ സ്ഥാനാർത്ഥി വരുമെന്നും എന്നാൽ താൻ ആരുടെയും പേര് നിർദ്ദേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂരിൽ എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നും കോൺഗ്രസിന് അവിടെ സ്ഥാനമില്ലെന്നും കൃഷ്ണൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ സുമേഷ് അച്യുതനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
assadadsdsa