ഐടി നഗരത്തിൽ ആവേശം; 45 അടിയുള്ള പപ്പാഞ്ഞിയെ കത്തിച്ച് ടെക്കികളുടെ പുതുവത്സരാഘോഷം
ഷീബ വിജയൻ
കൊച്ചി: കാക്കനാട് ക്വാർട്ടേഴ്‌സ് ജംഗ്ഷനിൽ 45 അടി ഉയരമുള്ള പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി ടെക്കികളും നാട്ടുകാരും പുതുവത്സരം ആഘോഷിച്ചു. എൻ.ജി ക്വാർട്ടേഴ്‌സ് സമീക്ഷ ക്ലബ്ബ് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.ജെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണ് കൊച്ചിയിലെ ഐടി മേഖല പുതുവർഷത്തെ വരവേറ്റത്. ഫോർട്ട് കൊച്ചിയിൽ നടന്ന പപ്പാഞ്ഞി കത്തിക്കൽ ചടങ്ങിൽ രണ്ടു ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പപ്പാഞ്ഞികളെ കത്തിച്ച് വിപുലമായ ആഘോഷങ്ങളാണ് നടന്നത്.
eqweqwqw