സംസ്ഥാനത്ത് ഇന്ധന സർചാർജ് വർധിപ്പിച്ചു; ജനുവരി മുതൽ പ്രാബല്യത്തിൽ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി. നവംബർ മാസത്തിലുണ്ടായ 18.45 കോടി രൂപയുടെ അധിക ബാധ്യത നികത്താനാണ് ഈ നടപടി. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയുമാണ് അധികമായി ഈടാക്കുക. ജനുവരി മാസത്തെ ബില്ല് മുതലാണ് ഈ വർധനവ് ബാധകമാകുക. ഡിസംബർ മാസത്തിൽ പ്രതിമാസ ബില്ലുകാർക്ക് അഞ്ച് പൈസയായിരുന്നു സർചാർജ്.
fghggffg