ശബരിമലയിൽ നിന്നും കൂടുതൽ സ്വർണ്ണം കൊള്ളയടിച്ചതായി റിപ്പോർട്ട്; പ്രഭാമണ്ഡലത്തിൽ നിന്നും സ്വർണം കവർന്നു!
ശാരിക / കൊച്ചി
ശബരിമലയിൽ നിന്നും വലിയ തോതിൽ സ്വർണ്ണം കൊള്ളയടിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെ വ്യക്തമാക്കി. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിൽ പതിപ്പിച്ചിരുന്ന സ്വർണ്ണവും ശിവൻ, വ്യാളി തുടങ്ങിയ രൂപങ്ങളിലെ സ്വർണ്ണവുമാണ് പ്രധാനമായും കവർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ ഒമ്പതാം പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ചെന്നൈയിലുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ വെച്ച് രാസമിശ്രിതങ്ങൾ ഉപയോഗിച്ചാണ് ഈ സ്വർണ്ണം വേർതിരിച്ചെടുത്തത്.
സ്വർണ്ണം പതിപ്പിച്ച രണ്ട് ചെമ്പ് പാളികൾ, കട്ടിളയുടെ മുകൾപ്പടിയിലുണ്ടായിരുന്ന സ്വർണ്ണ പാളി, കട്ടിളയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പ്രഭാമണ്ഡല പാളികൾ എന്നിവയിൽ നിന്നുള്ള സ്വർണ്ണം ഇത്തരത്തിൽ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലും തൂണുകളിലും പതിച്ചിരുന്ന സ്വർണ്ണവും ഇപ്രകാരം വേർതിരിച്ചെടുത്തതായാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. പണിക്കൂലിയായി കൈക്കലാക്കിയ സ്വർണ്ണം പങ്കജ് ഭണ്ഡാരി പിന്നീട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. കൊള്ളയടിച്ചതിന് സമാനമായ ഏകദേശം 109.243 ഗ്രാം സ്വർണ്ണമാണ് സ്മാർട്ട് ക്രിയേഷൻസ് അധികൃതർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്.
sdfsf