തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു


ശാരിക / തൃശ്സൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കുന്നത്. 

ഈ ഏഴ് ജില്ലകളിലായി 1,53,37,176 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 80.92 ലക്ഷം പേർ സ്ത്രീകളും 72.47 ലക്ഷം പേർ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാർഡുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും, ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ്. കൂടാതെ, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലെ 188 ഡിവിഷനുകളിലും 47 മുനിസിപ്പാലിറ്റികളിലെ 1,834 ഡിവിഷനുകളിലും ഇന്ന് ജനങ്ങൾ പോളിംഗ് ബൂത്തിലെത്തും.

ആകെ 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 18,974 പേർ പുരുഷന്മാരും 20,020 പേർ സ്ത്രീകളുമാണ്. രണ്ടാംഘട്ട വോട്ടെടുപ്പിൽ പ്രശ്നബാധിത ബൂത്തുകൾ കൂടുതലായതിനാൽ പൊലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ ഏഴ് ജില്ലകളിലായി 2,005 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇതിൽ പകുതിയിലധികം ബൂത്തുകളും കണ്ണൂർ ജില്ലയിലാണ്. കൂടാതെ, കോഴിക്കോട് ജില്ലയിലെ 51 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കുന്നുണ്ട്.

article-image

asdad

You might also like

  • Straight Forward

Most Viewed