നടി ആക്രമിക്കപ്പെട്ട കേസ്: വിധിക്ക് പിന്നാലെ സിനിമാതാരങ്ങളുടെ പ്രതികരണം
ഷീബ വിജയ൯
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടിമാരായ റിമ കല്ലിങ്കലും പാർവതി തിരുവോത്തും രമ്യ നമ്പീശനും പ്രതികരണവുമായി രംഗത്തെത്തി. റിമ കല്ലിങ്കൽ 'അവൾക്കൊപ്പം' എന്നെഴുതിയ ബാനർ പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, 'എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോൾ' എന്ന കുറിപ്പോടെയാണ് പ്രതികരിച്ചത്. 'എന്ത് നീതി? സസൂക്ഷ്മം തയാറാക്കിയ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ് നമ്മളിപ്പോൾ കാണുന്നത്' എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്. രമ്യ നമ്പീശനും 'അവൾക്കൊപ്പം' എന്നെഴുതിയ ബാനർ ഇൻസ്റ്റയിൽ സ്റ്റോറിയായിട്ട് ഇട്ടിട്ടുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാർവതിയും രമ്യയും.
adsadsdas
