ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം: എം.വി. ഗോവിന്ദൻ
ഷീബ വിജയ൯
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിജീവിതക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏത് അറ്റം വരെയും പോകാൻ തയ്യാറെന്നാണ് സി.പി.എം. നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്ന് കേരള സമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ സർക്കാർ ഇരക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. കോടതിയുടെ നിരീക്ഷണം മനസ്സിലാക്കി സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകുമെന്നും അതുസംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്തത് ആരാണെങ്കിലും എത്ര ഉന്നതരാണെങ്കിലും സർക്കാർ എന്നും അതിജീവിതക്കൊപ്പമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ കർശനമായ നിയമ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത് എന്ന കാര്യം വിശദമായി മനസ്സിലാക്കും. കോടതി കുറ്റക്കാരനല്ലെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് കുറ്റക്കാരനാണ് എന്ന് പറയുന്നു. അതുകൊണ്ടുതന്നെ കോടതി കണ്ടെത്തിയ വസ്തുതകൾ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
dfsdgsdsds
