തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രി വിതരണം ഇന്ന് മുതൽ, 480 പ്രശ്നബാധിത ബൂത്തുകൾ


ഷീബ വിജയ൯

തിരുവനന്തപുരം: നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിനുള്ള സാമഗ്രികൾ ഇന്ന് രാവിലെ ഒൻപത് മുതൽ വിതരണം ചെയ്യും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളിലാണ് നാളെ ജനം വിധിയെഴുതുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് സമയം. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പോളിംഗിന് 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. 480 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. ഇവിടെ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രഫിയും ഉണ്ടാകും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകളുണ്ട്.

article-image

aswdsdaads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed