സാമ്പത്തിക ഇടപാട്; ഹരീഷ് കണാരനെ ഭീഷണിപ്പെടുത്തി ബാദുഷ


ശാരിക / കൊച്ചി

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതി പറഞ്ഞ നടൻ ഹരീഷ് കണാരനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പങ്കുവെച്ച് നിർമ്മാതാവ് ബാദുഷ. ഇരുപതാം നൂറ്റാണ്ട് സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്ന ഒരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് ഹരീഷ് കണാരനും പ്രതികരിച്ചു. ഈ ഭീഷണി സന്ദേശത്തിൽ ഭാര്യ അടക്കം പേടിച്ചിരിക്കുകയാണെന്നും ഹരീഷ് പറയുന്നു.

കടമായി നൽകിയ 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ ബാദുഷ തന്നെ സിനിമകളിൽ നിന്ന് നീക്കം ചെയ്യുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന ഹരീഷിൻ്റ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹരീഷിൻ്റെ വെളിപ്പെടുത്തൽ വിവാദമായതോടെ ബാദുഷ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു. ‘എനിക്ക് പറയാനുള്ളതെല്ലാം, എൻ്റെ സിനിമയായ റേച്ചലിൻ്റെ റിലീസിനു ശേഷം മാത്രം,’ എന്നാണ് ബാദുഷ കുറിച്ചത്. എന്നാൽ ഇതിനൊപ്പം ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ, തന്നെ ചതിച്ചെന്ന് മനസ്സിലാക്കുന്ന മോഹൻലാൽ കഥാപാത്രം സുരേഷ് ഗോപിയോട് പറയുന്ന ഒരു ഭാഗവും ഉണ്ടായിരുന്നു. തെറിവാക്കിൽ തുടങ്ങി, വധഭീഷണി മുഴക്കുന്ന രംഗമാണിത്.

ബാദുഷ പങ്കുവെച്ച വിഡിയോയിലെ ഡയലോഗ് ഇങ്ങനെയാണ്: ‘‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴുന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതുമൊരു മൂന്നാംകിട പ്രതികാരത്തിന് വേണ്ടി. നീ ആണാണെങ്കിൽ നേരിട്ട് വാ. ഇതുപോലുള്ള പാവങ്ങളെ ഒന്നും വെറുതെ കുടുക്കരുത്. ശേഖരൻ കുട്ടി, നീ ഒന്നുറപ്പിച്ചോ? നീ നസ്രാണിയെ കണ്ട ദിവസം മുതൽ നിൻ്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു.’’–ഇത് ഹരീഷിനുള്ള പരോക്ഷമായ സന്ദേശമാണ് എന്നാണ് വിലയിരുത്തൽ.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed