രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം


ശാരിക / കൊച്ചി

രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടെയാണ് മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് വീക്ഷണം പറയുന്നു. രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുമ്പോഴും കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നത് ശരിയല്ലെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്ന് അതിസാരവും ഛർദിയുമാണ് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും, 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്ക്രീം പാർലർ കേസും വീക്ഷണം ഓർമ്മിപ്പിക്കുന്നു. ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുകയാണെന്നും ഇത് ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. കോൺഗ്രസ് നേതാക്കൾ തള്ളിപ്പറയുമ്പോഴും മുഖപത്രം രാഹുൽ മാങ്കൂട്ടത്തിലിന് ശക്തമായ പിന്തുണയാണ് നൽകുന്നത്.

article-image

zxczxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed