തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; പ്രിൻ്റിംഗ് പ്രസുകളിൽ മിന്നൽ പരിശോധന: നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു


ശാരിക / കോഴിക്കോട്

കോഴിക്കോട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിൻ്റിംഗ് പ്രസുകളിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിൻ്റിംഗിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.

സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുകയും പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിൻ്റിംഗിന് ഉപയോഗിക്കരുതെന്നും എല്ലാ അസംസ്കൃത വസ്തുക്കൾക്കും ക്യൂ ആർ കോഡ് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

article-image

ddsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed