പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചന'; ഡി. രാജയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം


ഷീബ വിജയൻ

തിരുവനന്തപുരം I പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ബിനോയ് വിശ്വം ഗുരുതരാരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്നണി മര്യാദകൾ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ. സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും.

article-image

fgfgfgghgh

You might also like

  • Straight Forward

Most Viewed