ശിരോവസ്ത്ര വിലക്ക്: ഡിഡി റിപ്പോർട്ട് റദ്ദാക്കിയില്ല, തുടർ നടപടികൾ അവസാനിപ്പിച്ച് കോടതി
ഷീബ വിജയൻ
കൊച്ചി I പള്ളുരുത്തി സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പക്കണമെന്ന ഡിഡിഇ ഉത്തരവ് റദ്ധാക്കാതെ കോടതി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മകൾ സ്കൂൾ മാറുകയാണെന്ന പിതാവിന്‍റെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് നടപടി. പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശിരോവസ്ത്രം ധരിക്കാൻ കുട്ടിക്ക് അനുമതി നൽകാനും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
എന്നാൽ വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി സ്കൂൾ രംഗത്തെത്തി. തീവ്രവാദ സംഘടനകൾ വിഷയം ആളിക്കത്തിച്ചെന്നും അത്തരം ആളുകൾക്കൊപ്പം ആണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നുമാണ് സ്കൂളിൻ്റെ വാദം. പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് മാനേജ്മെന്റിനോട് കോടതി ചോദിച്ചു. എന്നാൽ പ്രശ്നം വഷളാക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. ലത്തീന്‍ കത്തോലിക്കാ മാനേജ്‌മെന്റിനോട് എതിര്‍പ്പില്ല. രാജ്യത്ത് നിരവധി സ്‌കൂളുകള്‍ മാനേജ്‌മെന്റ് നടത്തുന്നുണ്ട്. ഈ സ്‌കൂളില്‍ മാത്രമാണ് പ്രശ്‌നമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
രപുുപരപുരപരക
