പാലക്കാട് 26കാരിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ


ശാരിക

പാലക്കാട് l യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൾ വൈഷ്ണവി (26) യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ദീക്ഷിത് ആണ് അറസ്‌റ്റിലായത്.

പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ഒന്നരവർഷം മുൻപാണ് വൈഷ്‌ണവിയും ദീക്ഷിതും വിവാഹിതരായത്. ഇക്കഴിഞ്ഞ ഒൻപതാം തീയതി ശാരീരിക അസ്വസ്ഥകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് വൈഷ്‌ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. വിവരം ബന്ധുക്കളെയും അറിയിച്ചു. എന്നാൽ താമസിയാതെ വൈഷ്ണവിയുടെ മരണം സംഭവിച്ചു. യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വൈഷ്‌ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

article-image

േ്ിേി

You might also like

  • Straight Forward

Most Viewed