മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു


ശാരിക

കൊച്ചി l മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലുവയിലായിരുന്നു അന്ത്യം. രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിലെ കൃഷി മന്ത്രി, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്റ്
, നിയമസഭ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1991-1995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു.

2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായും നിയമിതനായി. 2004ൽ കെ.പി.സി.സി താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ സ്ഥാനത്ത് തുടർന്നു.

എറണാകുളം അങ്കമാലിയിൽ ഫാ. പൗലോസിൻറെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി. 1968ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന റെക്കോർഡ് സ്വന്തമാക്കി. 1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂർ മുനിസിപ്പൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

article-image

sfdsfg

You might also like

Most Viewed