എം.കെ. മുനീർ ഹൃദയ സ്തംഭനത്തെ തുടർന്ന് ചികിൽസയിൽ: ആരോഗ്യനിലയിൽ പുരോഗതി


കോഴിക്കോട് I കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

article-image

FGDDDF

You might also like

Most Viewed