ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരെ ആരോപണവുമായി യുവതി; രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി


ഷീബ വിജയൻ

പാലക്കാട് I ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരേ പീഡന ആരോപണവുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന്‌ പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്‍റെ ഓഫീസ് യുവതിക്ക് മറുപടി അയച്ചിട്ടുണ്ട്.

article-image

DSADASADS

You might also like

  • Straight Forward

Most Viewed