വീട്ടിലെ ദുരനുഭവങ്ങള്‍ ഇനി ധൈര്യപൂര്‍വം അറിയിക്കാം; എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ബോക്‌സ് സ്ഥാപിക്കും: മന്ത്രി

ഷീബ വിജയൻ
തിരുവനന്തപുരം I വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണക്കെടുപ്പ് നടത്തും. കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
CDSDSAS