പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധം: കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി


ഷീബ വിജയൻ

തിരുവനന്തപുരം I ശ്രിപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധം. നിലവറ പെട്ടെന്ന് തുറക്കാനാവില്ലെന്നും പത്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതി അംഗവും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയുമായ കരമന ജയന്‍ വ്യക്തമാക്കി. നിലവറ തുറക്കല്‍ സംബന്ധിച്ച് ഒരു ആലോചനയും നിലവിലില്ല. ചില തത്പര കക്ഷികളാണ് അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേവ ചൈതന്യമുള്ളതാണ് ബി നിലവറയെന്നും കരമന ജയന്‍ വ്യക്തമാക്കി. നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും കരമന ജയന്‍ പറഞ്ഞു.

article-image

SADASDASD

You might also like

  • Straight Forward

Most Viewed