യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി; കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി


ഷീബ വിജയൻ 

കൊച്ചി I കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം വിമത കല രാജുവും ഒരു സ്വതന്ത്രനും യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.ജനുവരിയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസില‍ർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയതടക്കമുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്നാണ് ഇന്നു വീണ്ടും അവിശ്വാസ പ്രമേയ ചർച്ച നടന്നത്.ഇത് എൽഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണെന്നും ഇനി യുഡിഎഫിനൊപ്പമാണെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. താൻ പ്രവര്‍ത്തിച്ച പാര്‍ട്ടി തന്നെ ചതിച്ചു. തനിക്ക് പാര്‍ട്ടി വിപ്പ് കിട്ടിയിട്ടില്ലെന്നും മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും കലാ രാജു കൂട്ടിച്ചേർത്തു.

article-image

SADASDFASDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed