ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; ആരുടെയും സഹായമില്ല; ഇടതുകൈയ്ക്ക് അസാധ്യകരുത്തെന്നും അന്വേഷണറിപ്പോർട്ട്

ഷീബ വിജയൻ
കണ്ണൂർ I ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണറിപ്പോർട്ട്. ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. ,സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് കണ്ടെത്തിയിരുന്നു.
QEWADAQDSADAS