തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തി ഭൂമി തട്ടിയ കേസിൽ ഡിസിസി അംഗം അറസ്റ്റിൽ


ഷീബ വിജയൻ 

തിരുവനന്തപുരം I കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗം അറസ്റ്റിൽ. അനന്തപുരി സ്വദേശി മണികണ്ഠൻ ആണ് പിടിയിലായത്. ബംഗളൂരുവിൽ വച്ച് തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്. ആസൂത്രിതമായ തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്‌ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്‍റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ മണികണ്ഠനാണെന്ന് പോലീസ് പറയുന്നു.

കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്‌ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുൻനിർത്തിയാണ് മണികണ്ഠൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്.

article-image

SDDSFDSF

You might also like

  • Lulu Exchange
  • Straight Forward

Most Viewed