സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: വനംവകുപ്പ് അന്വേഷണം തുടങ്ങി; പരാതിക്കാരന് നോട്ടീസയച്ചു

ഷീബ വിജയൻ
തൃശൂർ: സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയിൽ വനംവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് വനംവകുപ്പ് പരാതിക്കാരന് നോട്ടീസയച്ചു. പട്ടിക്കാട് റേഞ്ച് ഓഫീസറാണ് നോട്ടീസ് നൽകിയത്. ഈ മാസം 21ാം തീയതി പട്ടിക്കാട് റേഞ്ച് ഓഫീസിൽ ഹാജരായി ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. തെളിവുകൾ കൈമാറാത്തപക്ഷം പരാതിക്കാരന് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കുമെന്നും വനംവകുപ്പിന്റെ നോട്ടീസിൽ വ്യക്തമാക്കുന്നു. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.
qwerwewrerw