ഭാരതാംബ ചിത്ര വിവാദം: ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്‌ഐ


ഷീബ വിജയൻ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിന്‍റെ പേരില്‍ ഗവര്‍ണര്‍ക്കെതിരേ എസ്എഫ്‌ഐയുടെ പ്രതിഷേധം. കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനുസമീപം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഇന്നു രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്കുനേരേ ബാനറുകളും മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങളുമായി മുദ്രാവാക്യം വിളികളോടെ പ്രതിഷേധക്കാര്‍ എത്തി. ഇവരെ പോലീസ് തടഞ്ഞുമാറ്റി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

കഴിഞ്ഞദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനു മുന്നിലും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞിരുന്നു. അതേസമയം ഇന്നുവൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയിലും ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

article-image

DESDASDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed