നെതന്യാഹുവിന് പിന്നാലെ തെഹ്റാൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ട്രംപും


ഷീബ വിജയൻ

വാഷിങ്ടൺ : ഇറാൻ - ഇസ്രായേൽ യുദ്ധം രൂക്ഷമായതോടെ, നെതന്യാഹുവിന് പിന്നാലെ തെഹ്റാൻ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും. ഞാൻ ഒപ്പിടാൻ പറഞ്ഞ ഡീലിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വെയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറഞ്ഞതാണ്! എല്ലാവരും ഉടൻ തെഹ്റാൻ ഒഴിഞ്ഞ് പോകുക -സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

മണിക്കൂറുകൾക്ക് മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇറാൻ തലസ്ഥാനായ തെഹ്റാന്‍റെ വ്യോമപരിധി പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ചാണ് നെതന്യാഹു, നഗരവാസികൾ ഒഴുഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടത്. തെഹ്റാനിൽനിന്ന് ആളുകൾ ഒഴിയണമെന്ന ആവശ്യത്തിന് മറുപടിയായി, ഇസ്രായേലികൾ തെൽഅവീവ് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡും പ്രസ്താവനയിറക്കി. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മുന്നറിയിപ്പുകൾ എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

article-image

DGSGDGDF

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed