പ്രിയംവദ കൊലപാതക കേസ്; പ്രതി വിനോദിന്‍റെ സഹോദരന്‍ അറസ്റ്റില്‍


ഷീബ വിജയൻ

തിരുവനന്തപുരം: പനച്ചിമൂട് മാവുവിള സ്വദേശി പ്രിയംവദയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വിനോദിന്‍റെ സഹോദരന്‍ സന്തോഷ് അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. ഞായറാഴ്ച മുതല്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തുകയായിരുന്നു. മൃതദേഹം കുഴിച്ചിടുന്ന സമയത്ത് വിനോദിനൊപ്പം സന്തോഷും ഉണ്ടായിരുന്നു. മൃതദേഹം സൂക്ഷിച്ച മുറി വൃത്തിയാക്കാന്‍ സന്തോഷും വിനോദിനെ സഹായിച്ചെന്ന് പോലീസ് കണ്ടെത്തി.

പ്രിയംവദയെ കൊലപ്പെടുത്തിയത് സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതി വിനോദിന് പ്രിയംവദ പണം നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിലുള്ള പകയാണ് കൃത്യത്തിന് കാരണം. ജൂൺ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വിനോദ്, പ്രിയംവദയെ വീട്ടിൽ കയറി മർദിച്ചു. ബോധംവീണപ്പോൾ കഴുത്ത് ഞെരിച്ച് കട്ടിലിനടിയിൽ വച്ചു. പിന്നീട് വീടിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

article-image

sdfsfdsadsfadsasd

You might also like

  • Straight Forward

Most Viewed