ചാലക്കുടിയിൽ വന്‍ തീപിടിത്തം; സമീപം ഗ്യാസ് ഗോഡൗണ്‍; സിലിണ്ടറുകൾ നീക്കുന്നു


ഷീബ വിജയൻ

തൃശൂര്‍: ചാലക്കുടിയിലെ പെയിന്‍റ് ഹാര്‍ഡ്‌വെയര്‍ കടയില്‍ വന്‍ തീപിടിത്തം. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സിലിണ്ടറുകള്‍ അതിവേഗം ഇവിടെനിന്ന് മാറ്റുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പെയിന്‍റ് ഉത്പന്നങ്ങള്‍ അടക്കം സൂക്ഷിച്ച കടയായതിനാല്‍ തീ അതിവേഗം പടരുകയാണ്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.

article-image

xzdsadsa

You might also like

  • Straight Forward

Most Viewed