വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ലെന്ന് എ.കെ.ശശീന്ദ്രൻ


ഷീബ വിജയൻ

തിരുവനന്തപുരം: പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വനംവകുപ്പിനോ സർക്കാരിനോ പങ്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വഴിക്കടവിലുണ്ടായത് ദാരുണ സംഭവമാണ്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം ഷോക്കേറ്റത്. ഇതിൽ വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ചിലർ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല സോളാർ ഫെൻസിംഗ് മാത്രമേ സ്ഥാപിക്കാറുള്ളൂ. കാട്ടു പന്നികളെ നിയന്ത്രിക്കാൻ വഴിക്കടവ് പഞ്ചായത്ത് എന്ത് ന‌ടപടി സ്വീകരിച്ചുവെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

article-image

asdfsdfss

You might also like

  • Lulu Exchange
  • Straight Forward

Most Viewed