പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു

ഷീബ വിജയൻ
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്. എഫ്ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കോറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. ജിത്തുവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ യദുകൃഷ്ണന്‍ (23), ഷാനു വിജയ് (17) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. . അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്.
dsfsdfdsdfsdsfsdf