കോവിഡ്: പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും


ഷീബ വിജയൻ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രില്ലുകള്‍ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍ നടത്തുന്നത്.

കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്‍റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ‌ക്ക് മാർഗനിർദേശം നല്കി. 24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302 ആയി. 24 മണിക്കൂറിനുള്ളില്‍ ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം നാലുപേര്‍ മരിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി.

അതേസമയം, സജീവ രോഗികള്‍ ഏറ്റവുമധികം കേരളത്തിലാണ്. 1,373 പേരാണ് ചികിത്സയിലുള്ളത്. പിന്നാലെയുള്ളത് മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നീ സംസ്ഥാനങ്ങളാണ്.

article-image

sfgdfgsdfs

You might also like

  • Straight Forward

Most Viewed