യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്‌ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം


യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ അല്ലെങ്കിൽ രണ്ടു മാസത്തേക്കോ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി ഉപാധി നിർദേശിച്ചു.

പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്‌ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ വാദങ്ങളെയെല്ലാം പൂർണമായും മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

article-image

SXZASAZAS

You might also like

Most Viewed