ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടർന്ന് ബൈഡൻ ചികിത്സ തേടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് കാൻസറിന് ആറ് മുതൽ പത്ത് വരെ ഗ്ലീസൺ സ്കോർ കണക്കാക്കപ്പെടുന്നത്. 10 ൽ 9 എന്ന ഗ്ലീസൺ സ്കോറാണ് ബൈഡനുളളത്. കാന്‍സര്‍ വളരെ കൂടിയ നിലയിൽ ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാൻസർ ഹോർമോൺ സെൻസിറ്റീവ് ആണെന്നും നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് നിലവിലെ വിലയിരുത്തൽ.
ASDFSADSADS