"വിദ്വേഷവും വിഭജനവും ദരിദ്രരെ അവഗണിക്കുന്ന സാമ്പത്തിക ക്രമവും നിരസിക്കുക"; മാർപ്പാപ്പ ലിയോ XIV ചുമതലയേറ്റു; ചടങ്ങിൽ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ സൗദി സംഘവും

അക്ബർ പൊന്നാനി
ജിദ്ദ: പുതുതായി അവരോധിതനായ വത്തിക്കാൻ പോപ്പ് ലിയോ പതിനാലാമൻ ഞായറാഴ്ച സ്ഥാനമേറ്റെടുത്തു. വത്തിക്കാനിലെ സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ അരങ്ങേറിയ സ്ഥാനാരോഹണ ചടങ്ങിൽ സൗദി അറേബ്യയും ഔദ്യോഗികമായി സംബന്ധിച്ചു. വിദേശകാര്യ സഹമന്ത്രിയും, കാബിനറ്റ് അംഗവും, കാലാവസ്ഥാ വ്യതിയാന നയങ്ങളിലെ അംബാസഡറുമായ ആദിൽ അൽജുബൈർ സൗദി അറേബ്യ ഔദ്യോഗിക സംഘത്തെ നയിച്ച് പേപ്പൽ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചു.
ഇറ്റലിയിലെ സൗദി അംബാസഡർ രാജകുമാരൻ ഫൈസൽ ബിൻ സത്താമും ചടങ്ങിൽ പങ്കെടുത്തു.
ലിയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിലായിരുന്നു ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിൽ നടന്ന ഉദ്ഘാടന ദിവ്യബലി. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായി ലോകത്തിന് പുതിയ പോപ്പ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചു കൂടിയ വിശ്വാസി സഞ്ചയത്തെ അദ്ദേഹം കൈവീശി അനുഗ്രഹിച്ചു.
തന്റെ ആദ്യ പ്രസംഗത്തിൽ, വിദ്വേഷവും വിഭജനവും നിരസിക്കാൻ പോപ്പ് ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. ഭൂമിയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയും ദരിദ്രരെ അരികുവൽക്കരിക്കുകയും ചെയ്യുന്ന സാമ്പത്തിക ക്രമത്തെ നിരാകരിക്കണമെന്നും അദ്ദേഹം തുടർന്നു.
അമേരിക്കൻ, യൂറോപ്യൻ, ഏഷ്യാ- പസഫിക്, ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഭരണാധികാരികളും, മന്ത്രിമാരും, അംബാസിഡര്മാരും മറ്റു ഉയർന്ന സ്ഥാനങ്ങളിലുള്ളവരുമായ നൂറ്റി അമ്പതിലേറെ ഉന്നത സ്ഥാനീയർ പുതിയ മാർപ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഔദ്യോഗിക സ്വഭാവത്തോടെ സന്നിഹിതരായിരുന്നു.
േി്േി
േ്േി