മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്‍റെ നിഴലിൽ നിർത്തി; ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കണമെന്ന് സാന്ദ്ര തോമസ്

മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്‍റെ നിഴലിൽ നിർത്തിക്കൊണ്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും ലിസ്റ്റിനെ പുറത്താക്കണമെന്ന് സാന്ദ്ര സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. വ്യക്തിപരമായ വിഷയത്തിൽ നിയമപരമയി മുന്നോട്ട് പോയ തന്നെ സസ്‌പെൻഡ് ചെയ്യാൻ ആർജ്ജവം കാണിച്ച പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ലിസ്റ്റിൻ സ്റ്റീഫനെയും പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു.
SDAADSDSDSAW