മാറേണ്ട സാഹചര്യം ഇല്ല, ഹൈക്കമാൻഡ് മാറാൻ പറഞ്ഞാൽ മാറും കെ.സുധാകരൻ

എ.ഐ.സി.സി നേതൃപദവിയിലേക്ക് ഉയർത്തിയ ശേഷം കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കെ.സുധാകരൻ. കെ.പി.സി.സി അധ്യക്ഷൻ മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഹൈക്കമാൻഡ് ഇതുവരെ അങ്ങനെയൊന്ന് നിർദേശിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ താൻ തൃപ്തനാണെന്നും ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും മാറാൻ പറഞ്ഞാൽ മാറുമെന്നും സുധാകരൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലായിരുന്നു ചർച്ച. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും പാർട്ടി നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും ചർച്ചയായത്. ട്രഷറര്‍ പദവി ഒഴിഞ്ഞു കിടക്കുന്നതടക്കം സംഘടനാ വിഷയങ്ങളിലും ചര്‍ച്ച നടന്നു.
AEWASGEEA