തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തൃശൂർ പോന്നോർ സ്വദേശിയായ പ്രദീപ് (41) ആണ് മരണമടഞ്ഞത്. ഇന്ന് പുലർച്ചെ ബുദൈയയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം സംഭവിച്ചത്.ഏറെ വർഷങ്ങളായി ബഹ്‌റൈനിൽ കഴിയുന്ന പ്രദീപ് അൽ മൊയ്ദ് കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണുള്ളത്. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.