കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനായ കെ സുരേന്ദ്രന്‍, എന്നെ ശപിക്കുന്നോ: പരിഹസിച്ച് വി ഡി സതീശന്‍


വി ഡി സതീശന്‍ കണ്ടകശനിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്റേയും മുഖ്യമന്ത്രിയുടേയും ശബ്ദം ഒരുപോലെയാണെന്നും സാദിഖലി തങ്ങള്‍ക്കെതിരായ ഇരുവരുടേയും വിമര്‍ശനങ്ങള്‍ അതിന് തെളിവാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബാര്‍ട്ടര്‍ സിസ്റ്റമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് വി ഡി സതീശന്‍ വെല്ലുവിളിച്ചു. ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് താന്‍ ധൈര്യത്തോടെ പറയാന്‍ തയാറാണ്. ഇത് സര്‍ക്കാരിന് പറയാമോ എന്ന് താന്‍ പരസ്യമായി വെല്ലുവിളിക്കുന്നു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്നും കെഎസ്ആര്‍ടിസിയും സപ്ലൈകോയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലേറെ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

article-image

asdasasas

You might also like

  • Straight Forward

Most Viewed