റിസോർട്ടിലെ നീന്തൽക്കുളത്തിൽ വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേ‌ർ അറസ്റ്റിൽ


ഉള്ളാൽ സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൂടാതെ, മംഗളൂരു സബ് ഡിവിഷനൽ ഉദ്യോഗസ്ഥർ റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽക്കുളം പ്രവർത്തിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളായ എൻജിനിയറിംഗ് വിദ്യാർഥികളായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവർ മുങ്ങിമരിച്ചത്. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു വിദ്യാർഥിനികൾ. നീന്തൽക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. ആദ്യം ഒരു യുവതി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു, മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപ്പോയി. ഇതിനി‌ടയിൽ മൂന്നാമത്തെ യുവതിയും അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

article-image

dfdfxcdfv

You might also like

  • Lulu Exchange
  • Straight Forward

Most Viewed