ചേവായൂര്‍ സഹകരണ ബാങ്കിൽ കള്ളവോട്ട് നടന്നു, തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന് ഹൈക്കോടതിയില്‍ 3 ഹര്‍ജികള്‍ നല്‍കും. കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
സംഘര്‍ഷഭരിതമായ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഒടുവില്‍ കോടതി കയറുകയാണ്. തങ്ങളുടെ കൈകളില്‍ സുരക്ഷിതമെന്ന് കരുതിയ ബാങ്ക് ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. സിപിഐഎം പിന്തുണയില്‍ കള്ളവോട്ട് നേടിയാണ് കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിപിഐഎം ആക്രമണം അഴിച്ചു വിട്ടപ്പോഴും നോക്കുകുത്തിയായി നിന്ന മെഡിക്കല്‍ കോളേജ് എസിപി കെ ഉമേഷിനെതിരെ നടപടി വേണമെന്നും പറയുന്നു.
തിരിച്ചറിയല്‍ പരിശോധനകള്‍ നടത്താതെ വോട്ട് ചെയ്യാന്‍ അനുവദിച്ച റിട്ടേണിംഗ് ഓഫീസര്‍ കൃത്യനിര്‍വഹണത്തില്‍ വിഴ്ച നടത്തിയെന്നും കോണ്‍ഗ്രസ് ഹൈകോടതിയെ അറിയിക്കും.
adsads