മലേഷ്യയിൽ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം; രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു


മലേഷ്യയിൽ പോലീസ് സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു; ഒരാൾക്കു പരിക്കേറ്റു. സ്റ്റേഷനിലെത്തിയ ഭീകരവാദി കത്തിയും തോക്കുമുപയോഗിച്ചാണ് ആക്രമണം നടത്തിയത്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. അൽ‌ക്വയ്ദ ബന്ധമുള്ള ജമാ ഇസ്‌ലാമിയ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. തെക്കൻ സംസ്ഥാനമായ ജോഹോറിലെ ഉലു തിരാം ടൗൺ പോലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. മുഖം മറച്ച് മോട്ടോർ സൈക്കിളിലെത്തിയ ഭീകരൻ പോലീസ് സ്റ്റേഷനിൽ കയറി കത്തികൊണ്ട് ഒരു കോൺസ്റ്റബിളിനെ വധിച്ചു. തുടർന്ന് ഇദ്ദേഹത്തിന്‍റെ തോക്ക് കവർന്ന് മറ്റൊരു പോലീസുകാരനെയും കൊലപ്പെടുത്തി. 

അക്രമിയുടെ വസതിയിൽ നടത്തിയ തെരച്ചിലിൽ ജമാ ഇസ്‌ലാമിയയുമായി ബന്ധം സ്ഥാപിക്കുന്ന വസ്തുക്കൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അഞ്ചു കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇവരും ജമാ ഇസ്‌ലാമിയ അംഗങ്ങളാണെന്നു സംശയിക്കുന്നു.  ആക്രമണം ആസൂത്രിതമായിരുന്നു. സ്റ്റേഷനിലെ ആയുധങ്ങൾ കൊള്ളയടിക്കാൻ ആയിരിക്കാം ആക്രമണം നടത്തിയത്. സംഭവസമയത്ത് പരാതി നൽകാനെന്ന പേരിൽ സ്റ്റേഷനിലെത്തിയ രണ്ടു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധ തിരിച്ചുവിടാനായിരിക്കാം വിദ്യാർഥികളെത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തെക്കുകിഴക്കനേഷ്യയിൽ പ്രവർത്തിക്കുന്ന ജമാ ഇസ്‌ലാമിയ ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

article-image

dsfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed