റമദാൻ മാസം ആരംഭിക്കുന്ന മാർച്ച് 10ന് മുമ്പ് ഗാസയിൽ ആറ് ആഴ്ച നീളുന്ന വെടിനിർത്തൽ നടപ്പാക്കിയേക്കുമെന്ന് സൂചന


വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്ന മാർച്ച് 10ന് മുമ്പ് ഗാസയിൽ ആറ് ആഴ്ച നീളുന്ന വെടിനിറുത്തൽ നടപ്പാക്കിയേക്കുമെന്ന് സൂചന. വെടിനിറുത്തൽ കരാറിന് ഇസ്രയേലിലെ യുദ്ധകാല ക്യാബിനറ്റ് കരാറിന് മൗനാനുവാദം നൽകിയെന്നാണ് വിവരം. ഇസ്രയേൽ, ഈജിപ്റ്റ്, ഖത്തർ, യു.എസ് എന്നിവരുടെ പ്രതിനിധികൾ കരാറുമായി ബന്ധപ്പെട്ട് പാരീസിൽ ചർച്ച തുടരുകയാണ്. ഹമാസിന്റെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നിട്ടില്ലെന്നാണ് വിവരം. 

കരാർ പ്രകാരം 40 ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പകരമായി ഇസ്രയേലി ജയിലിൽ കഴിയുന്ന 300 പാലസ്തീനികളെയും മോചിപ്പിക്കും. ഗാസയിലേക്ക് കൂടുതൽ ഭക്ഷണവും മരുന്നും എത്തിക്കും. അതേ സമയം, ഇസ്രയേൽ ഗാസയിൽ നിന്ന് പിന്മാറാതെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed