ഗസ്സയിൽ‍ ഇസ്രായേൽ‍ നടത്തുന്ന വംശഹത്യയിൽ‍ പ്രതിഷേധിച്ച് യു.എസ് വ്യോമസേനാംഗം സ്വയം തീകൊളുത്തി


ഗസ്സയിൽ‍ ഇസ്രായേൽ‍ നടത്തുന്ന വംശഹത്യയിൽ‍ പ്രതിഷേധിച്ച് യു.എസ് വ്യോമസേനാംഗം സ്വയം തീകൊളുത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ ഇസ്രായേൽ‍ എംബസിക്ക് പുറത്ത് ഞായറാഴ്ചയാണ് സംഭവം. തീ കൊളുത്തിയയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. വ്യോമസേനാംഗത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരാൾ‍ക്ക് തീ പിടിക്കുന്നത് കണ്ട് ആളുകൾ‍ സംഭവ സ്ഥലത്തേക്ക് ഓടിയതായി ഏജന്‍സി പറഞ്ഞു. യു.എസ് സീക്രട്ട് സർ‍വീസിലെ ഉദ്യോഗസ്ഥർ‍ ഇതിനകം തീ അണച്ചിരുന്നു.  സജീവമായി ജോലിയിൽ‍ ഏർ‍പ്പെട്ടിരുന്ന എയർ‍മാനാണ് സംഭവത്തിന് പിന്നിലെന്ന് യു.എസ് എയർ‍ഫോഴ്‌സ് പറഞ്ഞു.  

തീ കൊളുത്തതിന് മുമ്പ് വംശഹത്യയിൽ‍ താന്‍ പങ്കാളിയാകില്ലെന്ന് അയാൾ‍ വിളിച്ച് പറഞ്ഞിരുന്നതായി യു.എസ് മീഡിയ റിപ്പോർ‍ട്ട് ചെയ്തു. ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന് സ്വയം തീ കൊളുത്തി നിലത്തു വീഴുന്നതുവരെ അദ്ദേഹം ആക്രോശിച്ചുകൊണ്ടിരുന്നു. ഈ ദൃശ്യങ്ങൾ‍ ട്വിച്ചിൽ‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോക്കൽ‍ പൊലീസ് പറഞ്ഞു.  സംഭവ സ്ഥലത്ത് അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളുടെ ഉദ്യോഗസ്ഥർ‍ക്കാർ‍ക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും ഇസ്രായേൽ‍ എംബസി വക്താവ് ന്യൂയോർ‍ക്ക് ടൈംസിനോട് പറഞ്ഞു. 

article-image

േുന്ംമംവന

You might also like

  • Lulu Exchange
  • Straight Forward

Most Viewed